ശബരി ഗിരീശ്വര
ശരണമയ്യപ്പ
Sabari Gireeswara (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംകെ പി ഉദയഭാനു
ഗാനരചനകെ ജി സേതുനാഥ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംസാവേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:15.
ശബരിഗിരീശ്വരാ സൗഭാഗ്യദായകാ
ശരണം തവചരണം...
തവപദനളിനീതീര്‍ത്ഥത്തിലൊഴുകി
തളരട്ടേ മമഹൃദയം...
(ശബരി)

കരളിലെ കാടൊരു പൊന്നമ്പലമേടായ്
സുരഭിലചിന്തകള്‍ കര്‍പ്പൂരകുണ്ഡമായ്
പങ്കജനയനാ മാമകാത്മാവൊരു
പതിനെട്ടാംപടിയായി...
(ശബരി)

കണ്ണീരുകൊണ്ടൊരു പമ്പയൊഴുക്കാം
കരിമല പണിതീര്‍ക്കാം...
മനസ്സൊരു ശരം‌കുത്തിയാലാക്കി മാറ്റാം
മകരവിളക്കു തൊഴാം...
(ശബരി)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts