ശരണം വിളി കേട്ടുണരൂ
ശരണമയ്യപ്പ
Saranam Vili Kettunaru (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:15.
Saranam vilikettu unaroo ponnayyappa swaamiശരണം വിളി കേട്ടുണരൂ പൊന്നയ്യപ്പ സ്വാമീ
ശബരിഗിരീശ്വര ഹരിഹരസുതനാം അയ്യപ്പസ്വാമീ
ഉണരുണരൂ പൊന്നമ്പലവാസാ
ഉണരൂ ശബരീശാ

നിവര്‍ന്ന പട്ടുകുടയായ് നില്‍പ്പൂ
പുലരിയിലാകാശം
കൊളുത്തിവയ്പ്പൂ പ്രഭാതദീപം പ്രകൃതീശ്വരി മണ്ണില്‍
ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ
ഉടുക്കുകൊട്ടി വിളിയ്ക്കുകയല്ലൊ
ഹൃദയസഹസ്രങ്ങള്‍
ഹൃദയസഹസ്രങ്ങള്‍
ഉണരുണരൂ പൊന്നമ്പലവാസാ...

കുളിച്ചു തൊഴുതുണരുന്നു
പമ്പാസരസ്സില്‍ മുകുളങ്ങള്‍
ജപിച്ചു നിന്‍ തിരുനാമാക്ഷരികള്‍ കിളികള്‍
വലം വച്ചൂ ജയിയ്ക്കാ
ജയിയ്ക്കാ ജയിയ്ക്കാ തിരുമിഴിമുനയാല്‍
ഉലകം പാലിയ്ക്കും സ്വാമീ
(ഉണരുണരൂ പൊന്നമ്പലവാസാ...)

തൃപ്പടി കയറി കയറി വരുന്നു
അരികത്താത്മാക്കള്‍
സ്വല്‍ പദപദ്മപരാഗം നിറുകയില്‍ അണിയാന്‍ കുനിയുന്നൂ
ഉള്‍പ്പൂവിതളില്‍ പരമദയാര്‍ദ്രതാ തേന്‍ തുള്ളിയുമായ്
(ഉണരുണരൂ പൊന്നമ്പലവാസാ ....)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts