അടിതൊട്ടു മുടിയോളം
ശരണമയ്യപ്പ
Adithottu Mudiyolam (Saranamayyappa)
വിശദവിവരങ്ങള്‍
വര്‍ഷം 1976
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:16.

അയ്യപ്പാ സ്വാമി അയ്യപ്പാ അയ്യപ്പാ സ്വാമി അയ്യപ്പാ
അടിതൊട്ടു മുടിയോളം ഉടൽ കണ്ടു കൈതൊഴാന്‍
പതിനെട്ടുപടി കേറി വരുന്നേന്‍ അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ...

അഖിലവേദപ്പൊരുളാം അയ്യനെക്കാണാന്‍
അവശരായ് ആര്‍ത്തരായ്
വന്നവര്‍ ഞങ്ങള്‍ അയ്യപ്പാ സ്വാമി അയ്യപ്പാ
അയ്യപ്പാ സ്വാമി അയ്യപ്പാ

കരുണതന്‍ കരകാണാക്കടലാം നേത്രവും
നവരത്നഹാരങ്ങളിളകും ഗളവും
ചിന്മുദ്രകാട്ടുന്ന പല്ലവപാണിയും
നിന്തിരുവടിയും ശരണം പൊന്നയ്യപ്പാ
ശരണം പൊന്നയ്യപ്പാ

കനകരത്നഭൂഷിത കോടീരഭംഗിയും
കമനീയനിടിലവും കസ്തൂരിക്കുറിയും
കുടിലകുന്തളവും വരമന്ദഹാസവും
ശരണം പൊന്നയ്യപ്പാ
ശരണം പൊന്നയ്യപ്പാ
(അടിതൊട്ടു.....)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts