അകിലും മന മലരും
സന്നിധി
Akilum Mana Malarum (Sannidhi)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംകേദാരം
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2021 06:25:02.
അകിലും മന മലരും തവ പൂജാദ്രവ്യങ്ങൾ
ശബരീഗിരി നടുവിൽ കുടിയരുളും അഖിലേശാ
മലയാളക്കരകണ്ടൊരു കലിയുഗവരദൻ നീ
മധുസൂദന തനയാ നിൻ ചരണം എൻ ശരണം
ആരാരോ ആരാരോ ആരിരരോ...
ആരാരോ ആരാരോ ആരിരരോ...

കുളിരണിയും വെള്ളിനിലാവലഞ്ഞൊറിയും നേരം
മല കൈകൂപ്പും നിൻ ഇരു പാദങ്ങളെയോർക്കും
മകരത്തിലെ മഞ്ഞിൻ മദയാനകളിൽ നിന്നും
അടിയാരെ കാക്കും നിൻ ചരണം എൻ ശരണം
ആരാരോ ആരാരോ ആരിരരോ...
ആരാരോ ആരാരോ ആരിരരോ...

പൂങ്കാവനമെല്ലാം അടിയങ്ങൾ നടകൊള്ളാം
നാവിൽ തിരുനാമങ്ങൾ ശരണാഞ്ജലിയാക്കാം
ഓംകാരമോടെന്നും തവ നാമം നില നിൽക്കേ
ജ്ഞാനേശ്വരനയ്യാ നിൻ ചരണം എൻ ശരണം
ആരാരോ ആരാരോ ആരിരരോ...
ആരാരോ ആരാരോ ആരിരരോ...

വലിയാനത്താവളവും വണ്ടിപ്പെരിയാറും
ചാലക്കയവും പേരൂർത്തോടും മലമേടും
പൂങ്കാവനമാക്കീട്ടുടയാലും പൊഴുതയ്യാ
നാരാധര സുതനേ നിൻ ചരണം എൻ ശരണം
ആരാരോ ആരാരോ ആരിരരോ...
ആരാരോ ആരാരോ ആരിരരോ...

മേന്മകളിൽ താഴ്മയോടെൻ മാനസവും ഞാനും
നന്മകൾ തൻ വെണ്ണയെടുത്തുണ്ണുവതിനായി
അടിയന്റെയകം തന്നിലലിഞ്ഞാശ്രയമേകും
പൊന്നമ്പല വാസാ നിൻ ചരണം എൻ ശരണം
ആരാരോ ആരാരോ ആരിരരോ...
ആരാരോ ആരാരോ ആരിരരോ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts