കന്നി അയ്യപ്പന്റെ
സന്നിധി
Kanni Ayyappante (Sannidhi)
വിശദവിവരങ്ങള്‍
വര്‍ഷം 1992
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനബിച്ചു തിരുമല
ഗായകര്‍എം ജി ശ്രീകുമാർ
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: December 13 2021 06:24:37.
കന്നി അയ്യപ്പൻ വരാത്ത കാലം
എന്ന് മുന്നിൽ വരും എന്ന ശങ്കയാലേ
അമ്മയും മാളികപുറത്തമ്മയായിന്ന്
വാമമാം ഭാഗം നിറഞ്ഞു നിൽപ്പൂ

സ്വാമിയേ ശരണം എന്നാശയിൽ അയ്യനേ
കണവനായി അണിയാൻ വേണ്ടി നിൽപ്പൂ
കൈവല്യദായകൻ അയ്യപ്പൻ അവളെയും
ലോകം വണങ്ങുമാറാക്കിയല്ലോ

കന്നി അയ്യപ്പൻ വരാതിരുന്നാലന്ന്
മംഗല്യമേകിയെൻ സ്വന്തമാക്കാൻ
സത്യമെൻ വാക്കെന്ന് വ്യക്തമായി ചൊന്നതും
തെളിവോടെ ഓർക്കുന്നു മഞ്ജമാതാ..
ദേവനേ ദേവി സ്വന്തം പകുതിയാക്കുവാൻ
ആനമേലേറിയേ എഴുന്നെള്ളുന്നു
ശരംകുത്തിയാലിൽ കുമിഞ്ഞു കൂടും
കോൽ ശരങ്ങളെ കണ്ടു മടങ്ങിടുന്നൂ…
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts