അജിതാ ഹരേ
വന്ദേ മുകുന്ദം
Ajitha Hare Jaya (Vande Mukundam)
വിശദവിവരങ്ങള്‍
വര്‍ഷം 2004
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനമുരിങ്ങൂർ ശങ്കരൻ പോറ്റി
ഗായകര്‍കെ ജെ യേശുദാസ്
രാഗംശ്രീരാഗം
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:18.
 
അജിത ഹരേ ജയ മാധവ കൃഷ്ണാ (2)
അപരാധമെന്തു ചെയ്തൂ പാവമീ തോഴൻ
(അജിത ഹരേ...)

അറിയാത്ത മായകളിൽ അടി തെറ്റി വീഴും നേരം
അവിടുന്നെൻ ഭഗവാനെ അടിയനെ കാത്തിടണേ
(അജിത ഹരേ...)

ഗുരുപത്നി ചൊന്ന മൂലം വിറകിനു പോയ നേരം
ഒരുമിച്ചു നീയും ഞാനും കരയിച്ചതാരെ ആരെ
(അജിത ഹരേ...)

ഒരു പിടി അവലിനും ഗതിയില്ലാതലയുമ്പോൾ
ഒളിക്കുട പോലും താനേ ചിരിക്കുന്നു ഭഗവാനേ
(അജിത ഹരേ...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts