വിശദവിവരങ്ങള്‍ | |
വര്‍ഷം | NA |
സംഗീതം | ലത രാജു |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | ലത രാജു |
രാഗം | നാട്ടക്കുറിഞ്ചി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:21.
അനുരാഗലേഖനം മനതാരിലെഴുതിയ പ്രിയതമനെവിടെ തോഴീ.. പ്രണയാംഗുലീയം വിരലിലണിയിച്ച ക്ഷിതിപാലനെവിടെ തോഴീ.... (അനുരാഗലേഖനം...) എന്നാര്യപുത്രന്റെ നാമാക്ഷരങ്ങള്‍ ഞാന്‍ എന്നുള്ളിലെണ്ണി കുറിച്ചു.. (എന്നാര്യപുത്രന്റെ.. ) എന്‍ രാജദേവന്റെ ദര്‍ശനമാത്രകള്‍ എന്‍ മിഴി എണ്ണി തുടിച്ചു.. (എന്‍ രാജദേവന്റെ.. ) (അനുരാഗലേഖനം..) വരുമെന്ന് ചൊല്ലിയെന്‍ കരളില്‍ ശകുന്തങ്ങള്‍ ചിറകടിച്ചിന്നും ഇരിപ്പൂ.. (വരുമെന്ന്.. ) വനജ്യോത്സ്ന നീര്‍ത്തിയ പൂമെത്ത ഇപ്പോഴും വാടാതെ തന്നെ കിടപ്പൂ.. (വനജ്യോത്സ്ന.. ) (അനുരാഗലേഖനം...) | |