ശിവ ശംഭോ
ശിവ ചൈതന്യം
Shiva Shambho (Siva Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനരമേശൻ കുട്ടാണശ്ശേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംശിവരഞ്ജനി
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2021 09:51:43.
ശിവ ശംഭോ!!
ശങ്കരയെന്നൊരു സന്ധ്യാ നാമജപം
ശുഭമാം തംബുരു തഴുകും ശ്രുതി ചേര്‍ന്നു
ശിവ രഞ്ജിനിയീ ധ്യാനലയം

മലമുകളില്‍ വാഴും മംഗള രൂപനില്‍
മഹിമകള്‍ പോലെന്‍റെ മനസ്സിലും
മന്ദാരമലരുകള്‍ വിരിയുന്നൂ..
ധ്യാന ചന്ദന സൗരഭം നിറയുന്നൂ..

അകലെ നിന്നേതോ ശിവ മന്ദിരത്തിലെ
മണിനാദം ഉയരുന്നു പ്രണവം പോല്‍
ആഗമ മന്ത്രങ്ങള്‍ ആരതി ഗീതങ്ങള്‍
ആയിരം ഭാവങ്ങള്‍ ചൊരിയുന്നു..

കരതാലമേന്തുന്ന കന്യകമാര്‍ വാനില്‍
വൃതമാര്‍ന്നു നീളെ നിരന്നൂ
നിറമാല തൊഴുകുവാന്‍ പോകുന്ന തെന്നലും
ശിവരാത്രി നേരുന്നു ശുഭരാത്രീ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts