ഏറ്റുമാനൂരാം
ശിവ ചൈതന്യം
Yettumanooram (Siva Chaithanyam)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനരമേശൻ കുട്ടാണശ്ശേരി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: March 21 2021 09:49:31.
ഏറ്റുമാനൂരിലെത്തുന്ന നേരത്ത്
കാറ്റും ജപിക്കും നമ: ശിവായ!!
കാത്തരുളുമഷ്ടമൂര്‍ത്തിയെ സേവിച്ചു
ഏറ്റു ജപിക്കും നമ: ശിവായ!!
കാറ്റും ജപിക്കും ഓം നമ: ശിവായ!!

തിരുജടയേന്തുന്ന തിങ്കള്‍ മുഖം കണ്ട
ഭക്ത ചകോര വിലാപം
ഉരഗാഭരണനു കൃപ തോന്നുമോ
എന്നെ പരിചൊടു പദം ചേര്‍ത്തു പുല്‍കുമോ

ചന്ദ്രമൗലീശ്വരനന്തി നീരാട്ടിനു
മന്ദാകിനിതന്നെയെന്നും
എങ്കിലും അന്തരംഗത്തിലെ പ്രേമ-
പ്രവാഹമാണന്തി മഹാകാളനേറെയിഷ്ടം
ഏറെയിഷ്ടം....

പഞ്ചാക്ഷരം മൃതസഞ്ജീവനം
അതു നെഞ്ചിലെ സ്പന്ദനമാകേണം
സന്താപ നാശനന്‍ ശങ്കരന്‍ അദ്വൈത-
മന്ത്രാക്ഷരം കാതിലോതുമാറാകണം
സംസാര സത്രം മുടക്കുമാറാകണം....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts