മലരിന്റെ മണവും
എല്ലാം എനിക്കെന്റെ സ്വാമി
Malarinte Manavum (Ellam Enikente Swami)
വിശദവിവരങ്ങള്‍
വര്‍ഷം 1997
സംഗീതംകലാരത്നം കെ ജി ജയൻ (ജയ വിജയ)
ഗാനരചനഎ വി വാസുദേവന്‍ പോറ്റി
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംആഭേരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:27.

മലരിന്റെ മണവും നീ മധുവും നീ
ധരണി തൻ സൗന്ദര്യ പ്രതിരൂപം നീ
മണികണ്ഠാ നിൻ നാമം ആത്മാവിൻ കുളിരായി
മരതകക്കാട്ടിലെൻ സാന്ത്വനമായ്
(മലരിന്റെ..)

നിരവധി ജന്മങ്ങൾ നിൻ പ്രിയ ഭക്തനായ്
തിരയുന്നതോ നിന്റെ പദയുഗളം
കനിയുക പുണ്യമായ് അവതാരം ചെയ്ത നിൻ
കരുണയാണിന്നെന്റെ ജീവാമൃതം
(മലരിന്റെ..)

ഹരിഹരസുതനാകും ഭഗവാന്റെ ദർശനം
അറിവുമായുസ്സും പകർന്നു നൽകി
മനസ്സിന്റെ ശ്രീലകത്തരുളുന്ന ജ്യോതിയായ്
മണിദീപമായ് സ്വാമി നിറയുന്നില്ലേ
(മലരിന്റെ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts