വിശദവിവരങ്ങള്‍ | |
വര്‍ഷം | 1974 |
സംഗീതം | കെ രാഘവന്‍ |
ഗാനരചന | വയലാര്‍ രാമവര്‍മ്മ |
ഗായകര്‍ | ലഭ്യമല്ല |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:30.
ക്ഷീരസാഗരത്തിരയിൽ വാണരുളും ശ്രീ പത്മനാഭാ ശ്രീപാദം കൈവണങ്ങുന്നേൻ നിഗമ മന്ത്രോച്ചാരണത്തോടെ ബ്രഹ്മാവിരിക്കും നിന്റെ പൊക്കിൾത്താമരപ്പൂവിൽ നിറയുമമൃതിലെ ദിവ്യചൈതന്യം നീ നിറയ്ക്കേണം തിരുനടയ്ക്കൽ നിൽക്കുമെന്നുള്ളിൽ (ക്ഷീര...) സ്വർണ്ണനാഗക്കുടമണിക്കീഴേ തൃക്കാൽ തലോടും ചന്ദ്രകളഭത്തിരകൾ ഞാൻ കണ്ടു ജനനമരണക്കടലിൽ നീന്തിടും എന്റെയീ ജന്മം അവയിലൊന്നായ് മാറ്റുമോ സ്നേഹം (ക്ഷീര...) | |