വിശദവിവരങ്ങള്‍ | |
വര്‍ഷം | 2002 |
സംഗീതം | കൈരളി രവി |
ഗാനരചന | പി സി അരവിന്ദന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ആഭേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: May 02 2012 03:19:27.
മകനേ മൂകാംബികാമയം ഞാനേ മകനേ നിനക്കമ്മ ഞാനേ എന്നാ പിറന്നാള്‍ ദിനത്തിലും ഞാനുള്ള പൊന്നൂരില്‍ നീ വന്നതല്ലേ അമ്മയെന്നാ ചുണ്ടു ചൊല്ലവേ ജ്ഞാനെന്യേ വാത്സല്യപ്പാല്‍ തന്നതല്ലേ ഇവിടെയീ മലയാലപ്പുഴയിലും ഞാന്‍ നിന്നെ കൊതിയോടെ കാത്തിരിക്കുന്നേ എല്ലാം അറിയുന്ന മായേ എനിക്കെല്ലാം അരുളുന്ന തായേ കോലാപുരത്തിലും മലയാലപ്പുഴയിലും കുടികൊള്ളുമദ്വൈതമാതേ അമ്മ നിന്‍ ഹിതം ഞാനിന്നറിയുന്ന മാത്രയില്‍ അണയുന്നു മലയാലപ്പുഴയില്‍ (എല്ലാം ) സപ്തസ്വരങ്ങളെ സാധകം ചെയ്യുവാന്‍ നീയെനിക്കീജന്മം നല്‍കി സാഗാമപനിസ നിധപമഗരിസ സാഗാമപനിസ നിസഗരിസ നിസനിധപ പമഗരിസ സഗമപനിസ സപ്തസ്വരങ്ങളെ സാധകം ചെയ്യുവാന്‍ നീയെനിക്കീജന്മം നല്‍കി വാക്കിന്റെ പൂക്കളാല്‍ അര്‍ച്ചന ചെയ്യുവാന്‍ വാണിയില്‍ സായൂജ്യം തേടി ആരോഹണങ്ങളാല്‍ അ... ആരോഹണങ്ങളാല്‍ അവരോഹണങ്ങളാല്‍ ആലാപനം നേദ്യമായി അന്നുതൊട്ടിന്നേവരേയ്ക്കു ഞാന്‍ അങ്ങനെ മൂകാംബികാദാസനായി മൂകാംബികാദാസനായി (എല്ലാം ) കോടിശതകോടിനാമങ്ങള്‍ പെയ്യുന്ന കമനീയമാം പുണ്യഭൂവില്‍ (2) വന്നു കൈകൂപ്പുവാന്‍ വൈകുവാനായതും അമ്മതന്‍ ഇംഗിതം തന്നെ ദേവി വിളമ്പിത്തരേണമേ എനിക്കായു് നീന്‍ ഉള്ളില്‍ തുളുമ്പുന്ന സ്നേഹം എന്നെ നീ ഓമനിച്ചീടുന്ന പോലെന്റെ ഉണ്ണികളെ ഓമനിക്കേണം ഉണ്ണികളെ ഓമനിക്കേണേ (എല്ലാം ) | |