കാരിരുമ്പാണി
കാക്കപ്പൊന്ന്
Kaarirumbaani (Kaakkapponnu)
വിശദവിവരങ്ങള്‍
വര്‍ഷം 1961
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍ലഭ്യമല്ല
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:31.
 
കാരിരുമ്പാണിപ്പഴുതുള്ള കൈകളേ
കാത്തരുളേണമേ ഞങ്ങളെ
പാരിന്റെ പാപങ്ങൾ പോക്കുവാൻ പ്രാണനും
ദാനമായേകിയോനേ
(കാരിരുമ്പാണി....)

ഇത്തിരി നൊമ്പരങ്ങൾ കൊച്ചുമെഴുതിരികൾ
കത്തിച്ചുവെച്ചു ഞങ്ങൾ
വിണ്ണിൻ കെടാവിളക്കേ നിൻ തിരുസന്നിധിയിൽ
കുമ്പിട്ടു നില്പൂ ഞങ്ങൾ
(കാരിരുമ്പാണി...)

മുൾച്ചെടിക്കാട്ടിനുള്ളിൽ മുന്തിരിനീരിനായി
ദാഹിച്ചു നില്പൂ ഞങ്ങൾ
സ്വർഗ്ഗത്തിൻ പൊൻകിനാവേ ദുഃഖത്തിൻ രാവിലൊരു
നക്ഷത്രരശ്മി തരൂ
(കാരിരുമ്പാണി...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts