മണ്ണിൽ‌പിറന്ന ദേവകന്യകേ
അൾത്താര
Mannil piranna devakanyake (Althara)
വിശദവിവരങ്ങള്‍
വര്‍ഷം 1964
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കവിയൂർ പൊന്നമ്മ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:35.
മണ്ണിൽ പിറന്ന ദേവകന്യകേ
മഞ്ഞിന്റെ പട്ടുടുത്ത്
മഞ്ചാടിമാല കോർക്കും
മണ്ണിൽ പിറന്ന ദേവകന്യകേ

ആരോടും മിണ്ടാതെ
ആരാരും കാണാതെ
ആരെക്കിനാവ് കണ്ടു നിന്നു നീ
(മഞ്ഞിന്റെ....)

മേനകയെവിടെ നൊന്തു പെറ്റൊരു
മേനകയെവിടെപ്പോയ്
കണ്വനെവിടെ പോറ്റി വളർത്തിയ
കണ്വനെവിടെപ്പോയ്
(മഞ്ഞിന്റെ...)

തോഴികളെവിടെ കളിവാക്കോതും
തോഴികളെവിടെപ്പോയി
മാനുകളെവിടെ മയിലുകളെവിടെ
താമരവിശറികളെവിടെ
(മഞ്ഞിന്റെ...)

മാനിനു പിമ്പേ മലരമ്പെയ്താ-
മനം കവർന്നവനെവിടെ
മാറൊടു ചേർത്താ വിരലിൽ ചാർത്തിയ-
മോതിരമുദ്രയുമെവിടെ
(മഞ്ഞിന്റെ...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts