വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എ പി കോമള |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:35.
വള വള വളേയ് വള വേണോ വള വേണോ വള വള വേണോ തരിവള കരിവള കുപ്പിവള വള വേണോ കരിവളയുണ്ടേ തരിവളയുണ്ടേ കണ്ണാടിവളയുണ്ടേ ചെല്ലക്കണ്ണാടി വളയുണ്ടേ മിനു മിനെ മിനുങ്ങണ മിന്നിത്തുടിക്കണ മീനിന്റെ ശേലുള്ള വളയുണ്ടേ വെളുവെളെ ചിരിക്കണ വെട്ടിത്തിളങ്ങണ വെണ്ണക്കല്ലൊളിയുള്ള വളയുണ്ടേ (വള വേണോ...) കന്യാകുമാരിയിലെ ശംഖുവള കാശീന്ന് കൊണ്ടു വന്ന പാശിവള കൊച്ചിക്കമ്പോളത്തിലെ ശീമവള ചെത്തവും ചേലുമുള്ള കുപ്പിവള (വള വേണോ...) സീതാരാമ ചരിത്രം കൊത്തിയ ചിത്രവള ഗോദാവരിയിലെ മുത്തു കൊരുത്തൊരു ചെത്തു വള കണ്ണകിയാളുടെ കഥ പറയുന്നൊരു പാണ്ടി വള കണ്മണിയാളുടെ കരൾ കവരുന്നൊരു മന്ത്രവള (വള വേണോ..) വളക്കാരീ വളക്കാരീ വിളിച്ചതാരാരോ വളർമതിൽക്കെട്ടിനുള്ളിൽ വിളിച്ചതാരാരോ തളിർക്കൈകളാട്ടിയാട്ടി വിളിച്ചതാരോ കിളിവാതിൽ മറയ്ക്കുള്ളിൽ ഒളിച്ചതാരോ (വള വേണോ...) | |