വിശദവിവരങ്ങള്‍ | |
വര്‍ഷം | 1964 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | സി ഒ ആന്റോ ,കവിയൂർ പൊന്നമ്മ |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:30:35.
ഒരു വഴിത്താരയിൽ ഒറ്റയ്ക്കു നിന്നു ഞാൻ ഇരുളിൽ കൂരിരുളിൽ ഒരു മരുഭൂമിയിൽ ദാഹിച്ചു നിന്നു ഞാൻ വെയിലിൽ തീ വെയിലിൽ ആകാശക്കൂടാരം തന്നിൽ നിന്നും ആ വെള്ളിത്താരമിറങ്ങി വന്നു ബെത്‌ലഹേമിന്റെ വെളിച്ചമെന്റെ നെറ്റിയിൽ തങ്കക്കുറി വരച്ചൂ (ഒരു വഴിത്താരയിൽ..) മാലാഖ പോലൊരു തെന്നലന്നു- മാമലയേഴും കടന്നു വന്നൂ മേലേത്തൊടികളിൽ മേഞ്ഞു നിന്ന മേഘത്തിൻ പാല് കറന്നു തന്നൂ (ഒരു വഴിത്താരയിൽ..) കാളിന്ദീ തീരത്തെ പുൽക്കുടിലിൽ ഞാനൊരു മൺ വിളക്കായിരുന്നു ഈ മൺ വിളക്കിന്റെ ചുറ്റുമെന്റെ മോഹങ്ങൾ മന്ത്രം ജപിച്ചുണർന്നൂ (ഒരു വഴിത്താരയിൽ..) ഒരു വഴിത്താരയിൽ ഒരു മരുഭൂമിയിൽ ഒറ്റയ്ക്കു നിന്നു ഞാൻ ദാഹിച്ചു നിന്നു ഞാൻ ഒരു പോൽ നാമൊരു പോൽ | |