ചക്കുളത്തു വിളങ്ങും
കാർത്തിക ദീപം
Chakkulathu Vilangum (Karthika Deepam)
വിശദവിവരങ്ങള്‍
വര്‍ഷം 2003
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ എസ് ചിത്ര
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: October 05 2023 08:16:34.
ചക്കുളത്തുവിളങ്ങുന്ന ദേവി ദുര്‍ഗ്ഗേ തൊഴുന്നേന്‍
മക്കളുടെ പ്രാര്‍ത്ഥനകള്‍ കേള്‍ക്കും അമ്മേ തൊഴുന്നേ
സര്‍വ്വദോഷങ്ങളും നീക്കി കാക്കും അമ്മേ തൊഴുന്നേ
സര്‍വ്വതേ നിന്‍ ത്വല്‍പദങ്ങള്‍ സര്‍വ്വദാ കൈ തൊഴുന്നേ...

ആയുരാരോഗ്യസൗഖ്യങ്ങള്‍ തരേണം നീ അംബികേ
ആധിയും വ്യാധിയും മാറ്റി തരേണം ശ്രീ അംബികേ
ഭൂത ബാധാധികള്‍ ദൂരെ ഒഴിക്കേണം അംബികേ
ഭക്തിയെന്നും എനിക്കേകി തുണക്കേണം അംബികേ

നിന്‍റെ സന്താനങ്ങളായി തീര്‍ന്നിടേണം അംബികേ
നിത്യ സാന്ത്വനം പകര്‍ന്നു തന്നിടേണം അംബികേ
ദുഃഖമാകില്‍ കഴിച്ചിടായ് വരേണം ഞാന്‍ അംബികേ
സൗഖ്യമേകില്‍ മറന്നീടായ് വരേണം പൊന്‍ അംബികേ

നന്മകളെന്‍ വാഴ്-വില്‍ നാളും വിളയേണം അംബികേ
ഞങ്ങളുടെ ഉള്ളില്‍ നീണാള്‍ വിളങ്ങേണം അംബികേ
ജന്മമൊന്നു കൂടിയമ്മേ തരുന്നതുണ്ടാകിലോ
വന്നു വീണ്ടും നിന്‍റെ പാദം പണിയേണം അംബികേ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts