ദേവി നിനക്കെന്റെ
അമ്മേ നാരായണാ
Devi Ninakkente (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 09:05:25.
 PALLAVI


 
ദേവി നിനക്കെന്റെ ഹൃദയാഞ്ജലി
നോവും മനസ്സിന്റെ ബാഷ്പാഞ്ജലി
അമ്മേ നാരായണനാമാവലി
ചെമ്മേ ഉരുവിട്ടു പുഷ്പാഞ്ജലി

(ദേവി )

മുല്ലമൊട്ടുകള്‍ തിരികള്‍ തെളിയുമീ
ശ്രീലകമനസ്സിലും ശ്രീതൂകി
(മുല്ലമൊട്ടുകള്‍ )
നിര്‍മ്മാല്യം കഴിഞ്ഞു നീ
അഭിഷേകം കഴിഞ്ഞു നീ
നൈര്‍മ്മല്യമോടെ വരുമ്പോള്‍
(നിര്‍മ്മാല്യം )
അംബികേ ഈ ജന്മം മുഴുവന്‍ ഞാന്‍ നിന്നുടെ
അന്‍പിനായി നേദിച്ചു
(അംബികേ )

(ദേവി )

ശുഭ്രവിഭാതത്തിന്‍ വെണ്‍കൊറ്റക്കുട ചൂടി
ശീവേലിക്കു നീ പുറപ്പെടുമ്പോള്‍
(ശുഭ്ര )
പ്രണവം ചൊല്ലി ഞാന്‍ ചുറ്റമ്പലത്തില്‍
പ്രദക്ഷിണം വെച്ചീടുമ്പോള്‍
(പ്രണവം )
കവിമാതേ നീ എന്നുടെയുള്ളം
കവിയും കലയായുണരൂ
(കവിമാതേ )

(ദേവി )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts