നവരാത്രി
അമ്മേ നാരായണാ
Navaraathri (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പട്ടണക്കാട്പുരുഷോത്തമന്‍
രാഗംരാഗമാലിക
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 09:02:03.

 
നവരാത്രി ഉത്സവം തുടങ്ങി - വിദ്യേ നിന്‍
നവനവ ഗീതങ്ങള്‍ മുഴങ്ങി
(നവരാത്രി )
നിത്യോപാസകന്‍ ഞാനീ നടയില്‍
നാദോപാസന തുടങ്ങി
നാദബ്രഹ്മോപാസന തുടങ്ങി
(നിത്യോപാസകന്‍ )

(നവരാത്രി )

സാരസ്വതങ്ങളേ സസസ്വരങ്ങളേ
സരസ്വതിപൂജയ്ക്കു വച്ചു
(സാരസ്വരങ്ങളേ )
സഹസ്രനാമം മാത്രമുരുവിട്ടു നിന്റെ
സവിഥത്തിലടിയന്‍ നില്‍പ്പൂ
(സഹസ്രനാമം )
അനുഗ്രഹിക്കൂ ദേവി അനുഗ്രഹിക്കൂ

നവരാഗരൂപിണി നവഭാവവിലാസിനി
നവാവരണകീര്‍ത്തനകാമിനി
നമോവാകം നമോവാകം നമോവാകം
ചൊറ്റാനിക്കരേ വാഴുമമ്മേ
ശരണം ദേവി ശരണം ലക്ഷ്മി ശരണം ഭദ്രേ

അമരശ്രുതി മീട്ടും അടിയന്റെ തമ്പുരു
ആയുധപൂജയ്ക്കു വച്ചു
(അമരശ്രുതി )
അഭയമുദ്രാംഗിതയായെന്നുമെന്റെ
അകക്കണ്ണിലമ്മയിരിപ്പൂ
(അഭയ )
അനുഗ്രഹിക്കൂ അനുഗ്രഹിക്കൂ

(നവരാഗരൂപിണി )

RAGA: POORVIKALYANI

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts