നിറഞ്ഞ തൃസന്ധ്യ
അമ്മേ നാരായണാ
Niranja Thrisandhya (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍രാധിക തിലക്
രാഗംസരസ്വതി
ഗാനത്തിന്റെ വരികള്‍
Last Modified: March 27 2012 09:12:34.
SLOKAM


 
നീതാനിതെല്ലാം
നീതാനതെല്ലാം
മറ്റൊന്നുമില്ല ന്യൂനംസനാതനം (2)
അമ്മേ ഭഗവതി

നിറഞ്ഞ ത്രിസന്ധ്യ നിറമാല ചാര്‍ത്തുമ്പോള്‍
നിറമിഴിയോടിവള്‍ നിന്നു
കാര്‍ത്തികയായിരുന്നു നിഖിലവും
കാര്‍ത്ത്യായനി തൊഴുതു നിന്നു

(നിറഞ്ഞ )

ഭദ്രേ കാര്‍ത്ത്യായനി സര്‍വ്വസംസായിനി
ഭാഗ്യസംവര്‍ദ്ധിനി പാഹിമാം
(ഭദ്രേ )

പുണ്യങ്ങളും ഭക്തിപുളകങ്ങളും കൊണ്ടു
പുഷ്പാഞ്ജലികള്‍ കണ്ടു
(പുണ്യങ്ങളും )
സരസ്വതിയെ ഭദ്രകാളിയെ ലക്ഷ്മിയെ
സങ്കല്‍പ്പമൊന്നിച്ചു കണ്ടു
(സരസ്വതിയെ )
കണ്ടാല്‍ പിന്നെയും കാണാന്‍ തോന്നും
കാര്‍ത്തികനാളില്‍ കണ്ടു

(ഭദ്രേ )

ദീപങ്ങളും അഷ്ടധൂപങ്ങളും കൊണ്ടു
ദീപാരാധന‌ കണ്ടു
(ദീപങ്ങളും )
അത്താഴപ്പൂജയും രാത്രിശീവേലിയും
അമ്മെയെന്നാത്മാവു കണ്ടു
(അത്താഴ )
കണ്ടാല്‍ പിന്നെയും കാണാന്‍ തോന്നും
കാര്‍ത്തികനാളില്‍ കണ്ടു

(ഭദ്രേ )
(നിറഞ്ഞ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts