ആദിപരാശക്തി
അമ്മേ നാരായണാ
Aadi Paraashakthi (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉണ്ണി മേനോന്‍
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: March 13 2021 11:04:13.
PALLAVI


ആദി പരാശക്തി രാജരാജേശ്വരി
ആറാട്ടിന്നെഴുന്നെള്ളുന്നൂ...
ആറാടി കഴിഞ്ഞമ്മ
ശീവേലിക്കൊരുങ്ങുമ്പോള്‍
അകമ്പടിയ്ക്കായി ശാസ്താവണഞ്ഞീടുന്നൂ..
ആ മകം നാളില്‍ നീ അംഗനമാര്‍ക്കുള്ളില്‍
ആനന്ദ ഭൈരവീ...
മംഗളാംബ ആനന്ദ ഭൈരവീ...
മംഗളാംബ ആനന്ദ ഭൈരവീ...

വിഗ്രഹം പ്രതിഷ്ഠിച്ചു പടിഞ്ഞാട്ടു നോക്കിയ
വില്വമംഗലസ്വാമിതന്‍ മുന്നില്‍...
സര്‍വ്വാഭരണ വിഭൂഷിതയായി..
സർവേശ്വരി നീ നിന്നൂ...
ഉച്ചയ്ക്കു മറ്റൊരു സൂര്യനുദിച്ചു
ഉച്ചപൂജ കഴിഞ്ഞു നിന്‍ നട തുറന്നൂ...

തങ്ക ഗോളക ചാര്‍ത്തീ...
തിങ്കള്‍ തിലകം ചാര്‍ത്തീ...
കുംഭ മാസ പെണ്ണിന്‍റെ മുന്നില്‍
ശംഖ ചക്ര വരാഭയ മുദ്രകളോടെ
മംഗളാംബിക നീ നിന്നൂ...
ഉച്ചയ്ക്കു മറ്റൊരു സൂര്യനുദിച്ചു..
ഉച്ചപൂജ കഴിഞ്ഞു നിന്‍ നട തുറന്നൂ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts