ചോറ്റാനിക്കര
അമ്മേ നാരായണാ
Chottaanikkara (Amme Naraayana)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംപെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ്‌
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍ഉണ്ണി മേനോന്‍ ,രാധിക തിലക്
രാഗംചക്രവാകം
ഗാനത്തിന്റെ വരികള്‍
Last Modified: March 31 2021 06:49:03.

PALLAVI



ചോറ്റാനിക്കരെ വാഴും അമ്മതന്‍
ഐതീഹ്യമോര്‍ത്തൊന്നു ചൊല്ലൂ
കാറ്റേ പവിഴമല്ലി കുലുക്കുന്ന
കാറ്റേ നീയൊന്നു ചൊല്ലൂ..

പവിഴമല്ലീ പവിത്രമല്ലീ പാവനമല്ലിയല്ലേ
മല്ലിത്തറ പണ്ടു മാടിന്‍ തൊഴുത്തല്ലേ
മാനസം കണ്ണപ്പനല്ലേ
ക്രൂര മാനസം കണ്ണപ്പനല്ലേ

പശു ഹത്യാ ചെയ്തീടും കണ്ണപ്പനന്നൊരു നാള്‍
പശ്ചാത്തപിച്ചിങ്ങു നിന്നിരുന്നല്ലോ
അന്നല്ലോ അവനുടെ പ്രാവൊരു രുദ്രാക്ഷ ശിലയായി
അരികത്ത് മറ്റൊരു കൃഷ്ണശില കണ്ടല്ലോ
കണ്ട ശിലകളില്‍ ലക്ഷ്മിയെ വിഷ്ണുവേ
കണ്ടില്ല കണ്ണപ്പന്‍ ദുഷ്ടനാകെ

അതുവഴി വന്നതാം പരാശര മുനീന്ദ്രന്‍
സ്ഥിതിയാകെ വിവരിച്ചു നിന്നല്ലോ..
പിന്‍ ജന്മം കണ്ണപ്പന്‍ വില്വമംഗലമായി
കണ്‍മുമ്പില്‍ ശ്രീദേവി പ്രത്യക്ഷയായി
കണ്ട ശിലകളില്‍ ലക്ഷ്മിയെ വിഷ്ണുവേ
കണ്ടല്ലോ സ്വാമിയാര്‍ ഭക്തനാകെ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts