അമ്മ അമ്മ അമ്മ
ഋതുസംഗമം
Amma Amma Amma (Rithu Sangamam)
വിശദവിവരങ്ങള്‍
വര്‍ഷം 1988
സംഗീതംകെ ജെ യേശുദാസ്
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംഋഷഭപ്രിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:30:58.
അമ്മ... അമ്മ... അമ്മ...
അനാദിമധ്യാന്ത ചൈതന്യമമ്മ
സച്ചിദാനന്ദ വിഗ്രഹമമ്മ
ആദിയില്‍ ജ്വാലയായ്
ജ്യോതിയായ് രൂപമായ്
ആടിത്തുടങ്ങിയ ശക്തി അമ്മ
ആദിപരാശക്തി അമ്മ...
(അനാദി...)

പ്രണവരഹസ്യ തരംഗിണിയൊഴുകും പ്രകൃതി
പ്രസവസഹസ്രദളങ്ങള്‍ വിടര്‍ത്തും പ്രകൃതി
സ്ത്രീയാം നിന്നിലുണര്‍ന്നു വളര്‍ന്നു പുരുഷന്‍
ജനനീ... നിന്നില്‍‌പ്പടര്‍ന്നു വിടര്‍ന്നു പുരുഷന്‍
അടരാത്ത പൂ വിരിയും തോട്ടം...
അമ്മ തുടരുന്നീ മോഹിനിയാട്ടം...
(അനാദി...)

തിരുവാതിരയുടെ ചിരിയായ് മലരുവതമ്മ
വനമാലകളുടെ മണമായ് പടരുവതമ്മ
ആദ്യതാരമായ് ഉറഞ്ഞ മേഘപ്പാല്‍ക്കടലൊളിയാണമ്മ
കൊഴിയാത്ത കനിവിളയും തോട്ടം...
അമ്മ തുടരുന്നീ മോഹിനിയാട്ടം...
(അനാദി...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts