ഹര ഹര ഹര
അയ്യൻ
Hara Hara Hara (Ayyan)
വിശദവിവരങ്ങള്‍
വര്‍ഷം 2005
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:00.

വിഘ്നവിനായകാ വിജയങ്ങൾക്കീശ്വരാ
ശങ്കരസുത സങ്കടഹര ഗങ്കണപതയേ
ദുഃഖങ്ങൾ തീരണേ ദുരിതങ്ങൾ മാറണേ
ദുഃഖിത ജനരക്ഷകാ മിഴിയെത്തണമുടനേ

ഹര ഹര ഹര ഹര ഹര ഹര
ഹരിഹരാത്മജാ സ്വാമീ
കരിമല താണ്ടി നിന്നെ കാണണമപ്പാ
ഇരുമുടി നിന്തിരുവടിയുടെ പടിയിലിറക്കാം സ്വാമീ
ഇതു വരെ ചെയ്ത പിഴകൾ തീരണമപ്പാ
ആരിയങ്കാവിലും നീയുണ്ട് ആരിലും നീയുണ്ട്
ഓരോ മനസ്സിലും നീയുണ്ട് ഓംകാരത്തിലുണ്ട്
ഓ വൻപുലി മേലേറി വന്നു ഞങ്ങളേ കൂട്ടി നടക്കേണം
അങ്കത്തിൻ കാലടി തൊട്ടാ പൂമ്പൊടി ഞങ്ങൾ ചൂടേണം
(വിഘ്ന വിനായകാ..)

പന്തളത്തു നീയണിഞ്ഞൊരൽഭുതങ്ങൾ കേട്ടു
പണ്ടു പുലിപ്പാലിനായ് പോയി വന്നതോർത്തു
രാഗനാം സ്വാമിക്ക് രാവോളം പൂജിയ്ക്ക്
ഓ. നിൽക്കാത്ത ശരണം വിളി പുഴയൊഴും നാട്ടിൽ
ഭാർഗ്ഗവരാമൻ തന്ന കേരളത്തറവാട്ടിൽ
പരം പൊരുളാം അയ്യനേ പാപം തീരണെ
പഞ്ചഭൂതക്കിളിമകളുടെ പാട്ടു കേൾക്കണേ
പമ്പ തൻ പൈതലേ ശരണമയ്യപ്പാ
പമ്പ തൻ പൈതലേ ശരണമയ്യപ്പാ
(വിഘ്നവിനായകാ..)

വേനൽ മഴ കാത്തിരിക്കും വേഴാമ്പലിൻ ദാഹം
വേദപ്പൊരുളാം നിന്നെ കണ്ടാലന്നു തീരും
വില്ലേന്തും സ്വാമിക്ക് എല്ലാരും പൂജിക്ക്
ഓ..കർപ്പൂരം മലരവിലും കൽക്കണ്ടവും തേനും
എപ്പോഴും കൻണീർപ്പൂവും കാണിപ്പൊന്നും വേണം
ഹരിഹരസുതനയ്യനേ കരുണ ചെയ്യണെ
കരിമ്പുലികളെ തടവിലാക്കി കരളു കാക്കണേ
കാനനദൈവമേ ശരണമയ്യപ്പാ
കാനനദൈവമേ ശരണമയ്യപ്പാ
(വിഘനവിനായകാ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts