ചിരിച്ചും കളിച്ചും
പച്ചനെല്ലിക്ക
Chirichum Kalichum (Pachanellikka)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഹംസ കുന്നത്തേരി
ഗാനരചനഹംസ കുന്നത്തേരി
ഗായകര്‍അന്‍വര്‍ സാദത്ത്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:02.
 
ചിരിച്ചും കളിച്ചും പിറകിൽ വന്നതല്ലേ നീ എന്റെ കരളേ
കൊഞ്ചിയും മിണ്ടിയും പിറകിൽ വന്നതല്ലേ നീ എന്റെ മലരേ (2)
മഴത്തുള്ളി പോലെ മിന്നി നിൽക്കും സ്നേഹമേ നീ പോകയാണോ
മറക്കുടയാലേ തെന്നി നീങ്ങും എന്റെയോമൽ പൈങ്കിളിയേ
എന്നാലും എന്നോട് ഇഷ്ടം കൂടാൻ പോരില്ലേ
കുട്ടിക്കാലം തൊട്ടേ നീയെന്റെ കൂട്ടല്ലേ
കുപ്പിവള കിലുക്കും കന്നിപ്പളുങ്കല്ലേ
(ചിരിച്ചും കളിച്ചും...)

ഇനിയെങ്ങോട്ടു പോയാലും നിൻ പിറകിൽ ഞാനുണ്ട്
നീയെന്നെ മറക്കല്ലേ എൻ ശവ്വാലിൻ പൂവേ
എൻ സ്വപ്നക്കൂട്ടിൽ നീ കഴിയും പെണ്ണല്ലേ
എൻ മാനസമോഹങ്ങൾ വിരിയും നാളില്ലേ
അക്കര മാവിൻ ചോട്ടിൽ നീ കഥ ചൊല്ലാൻ വന്നില്ലേ
ഒത്തിരിമുല്ലപ്പൂവും ഞാൻ തന്നില്ലേ പൂന്തേനേ
എന്റെ പൊന്നേ ഇങ്ങു വന്നേ എന്റെ ഖൽബും നീയല്ലേ
(ചിരിച്ചും കളിച്ചും...)

നിൻ കണ്ണാടിക്കവിളീൽ സ്നേഹപ്പുഴയോരം
അതിലാടിപ്പാടാനായ് ഇനി ഞാനും പോരാമേ
ഓലപ്പീലിയുമായ് ഞാൻ അരികിൽ നിൽക്കുമ്പോൾ
ചക്കരവാക്കും നീ ഒത്തിരി ചൊല്ലീലേ
തൊട്ടാവാടിപ്പെണ്ണേ നിന്നെ തൊട്ടോട്ടേ ഞാനൊന്ന്
തങ്ക വർണ്ണപ്പെണ്ണേ നീയെൻ കൂട്ടിന്നായ് പോരില്ലേ
അന്നും ഇനി എന്നും എൻ ഖൽബിൽ നീയല്ലേ
(ചിരിച്ചും കളിച്ചും...)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts