പുണ്യ കല്ലോലിനി പമ്പേ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVIII (ശാസ്താ ഗീതങ്ങള്‍)
Punya kallolini pambe (Ayyappa Gaanangal Vol XXVIII (Shaastha Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംആനന്ദഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: May 01 2012 05:42:43.

പുണ്യ കല്ലോലിനി പമ്പേ
നീയൊന്നീ കന്നിസ്വാമിയേ ശുദ്ധമാക്കു
നിര്‍വിഘ്നമയ്യപ്പ പദപങ്കജം പൂകാന്‍
പമ്പാഗണേശാ നീ അനുഗ്രഹിക്കു
ഈ കന്നിസ്വാമിയെ അനുഗ്രഹിക്കു

പര്‍വ്വതനന്ദിനി മല ചവിട്ടും എന്നില്‍
സര്‍വ്വമംഗളങ്ങളും നീ ചൊരിയൂ
ഭക്തശിരോമണിയാം ആഞ്ജനേയാ
ഭക്തിയെന്നില്‍ കവിയാന്‍ കനിയൂ
സ്വാമി ഭക്തിയെന്നില്‍ കവിയാന്‍ കനിയൂ

ഈരേഴു വര്‍ഷങ്ങള്‍ കാട്ടില്‍ കഴിഞ്ഞൊരു
ശ്രീരാമാ ആശീര്‍വദിച്ചിടേണേ
അപ്പാച്ചിമേട്ടില്‍ വസിക്കും ഭൂതങ്ങളെ
എപ്പോഴും എന്നെ തുണച്ചിടേണേ
നിങ്ങള്‍ എപ്പോഴും എന്നെ തുണച്ചിടേണേ

കന്നിമൂലയില്‍ വാഴും ഗണപതിഭഗവാനേ
എന്നുമെന്‍ വിനകളൊഴിച്ചിടേണേ
മാളികപ്പുറമെഴും ശ്രീമങ്കമാതാവേ
നീളെയെന്നില്‍ കൃപ പൊഴിച്ചീടണേ
വാഴ്വ് നീളെയെന്നില്‍ കൃപ പൊഴിച്ചീടണേ

(പുണ്യകല്ലോലിനി)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts