സഹ്യമാമല
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVIII (ശാസ്താ ഗീതങ്ങള്‍)
Sahyamaamala (Ayyappa Gaanangal Vol XXVIII (Shaastha Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലളിത
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2022 06:25:41.
ആ നീല മണിവിണ്ഡലവും
പൊന്മുദ്രയണിമണ്ഡലവും
കർപ്പൂര സൂര്യോദയവും
തൂവുന്നതൊരു സംഗീതം
ആ സേതു ഹിമവൽ ഗിരിയും
പേറുന്നതൊരു തൃപ്പാദം
സത്യമായ പൊന്നു തൃപ്പടി മേലിടുന്ന സവിധം

സഹ്യമാമല തന്നിലുണ്ടൊരു പുണ്യ പൂങ്കാവ്‌
പുണ്യ പൂങ്കാവിങ്കലുണ്ടൊരു പൊന്നു പൂമൊട്ട്
പൊന്നു പൂമൊട്ടിന്നകത്ത് പീഠമൊന്നിട്ട്
കോടി സൂര്യ പ്രഭ പൊഴിക്കും ധർമ്മ ശാസ്താവ്
ശ്രീ ധർമ്മ ശാസ്താവ്...

ശൈവവൈഷ്ണവ സംഗമത്തിലുദിച്ച ലാവണ്യം
പന്തളേശനു ദാസനായി ഭവിച്ച കാരുണ്യം
പുകളുവാനെളുതല്ല സ്വാമിതൻ ദീനദാക്ഷീണ്യം
അടിയനപ്പദ ദാസ്യമേകിയതെന്തു ഗുരുപുണ്യം

എന്റെ സ്വാമി വിളങ്ങുമവിടം എന്റെ സാമ്രാജ്യം
എന്നെയുടലോടെന്റെ സ്വാമി വിളിച്ച സ്വർലോകം
അവിടെ അയ്യനുമായടിയനു സ്നേഹ സല്ലാപം
അണിയുമപ്പൊഴുതടിമയാം ഞാൻ കുളിർക സർവാംഗം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts