ഇതിലും പരമൊരു
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVIII (ശാസ്താ ഗീതങ്ങള്‍)
Ithilum paramoru (Ayyappa Gaanangal Vol XXVIII (Shaastha Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: June 27 2012 05:13:03.

ഇതിലും പരമൊരു സുകൃതമുണ്ടോ
ഇഹപരങ്ങളിലൊരു അമൃതമുണ്ടോ
ശബരിശൈലത്തിലെ മേല്‍ശാന്തിപദത്തിലും
ഉപരി മറ്റൊരു രാജയോഗമുണ്ടോ
ജനിയിതിലൊരു മഹാ ഭാഗ്യമുണ്ടോ
സ്വാമി (ഇതിലും)

ശ്രീവിശ്വകര്‍മ്മാവു നിര്‍മ്മിച്ച കോവിലില്‍
പദമൂന്നുവാന്‍ കോടി പുണ്യം വേണം (ശ്രീ)
ഭാര്‍ഗ്ഗവരാമന്‍ പ്രതിഷ്ഠിച്ച വിഗ്രഹം
ഒന്നു തൊടാന്‍ ദേവജന്മം വേണം (ഭാര്‍ഗ്ഗവ)
സ്വാമി (ഇതിലും)

തിരുമൂലമന്ത്രം സ്വീകരിച്ചീടുവാന്‍
അന്തരംഗം ശംഖമായീടണം (തിരു)
നറുനെയ്യാ തിരുമെയ്യില്‍ ആപാദമാടുവാന്‍
നിലവായ്യാനനുഗ്രഹം തന്നെ വേണം (നറു)
സ്വാമി (ഇതിലും)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts