വട്ടമിട്ടു പാറിടുന്നേ
അയ്യപ്പ ഗാനങ്ങള്‍ വാല്യം XXVIII (ശാസ്താ ഗീതങ്ങള്‍)
Vattamittu paaridunne (Ayyappa Gaanangal Vol XXVIII (Shaastha Geethangal))
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനപി സി അരവിന്ദന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുഭ പന്തുവരാളി
ഗാനത്തിന്റെ വരികള്‍
Last Modified: January 10 2022 08:58:12.
വട്ടമിട്ടു പാറിടുന്നേ കൃഷ്ണപ്പരുന്ത്
തൃക്കൺപാർത്തിടുന്നേ കണ്ണൻ അതിൽ മേലേയമർന്ന്
കണ്ഠനയ്യൻ വില്ലുമമ്പുയേന്തിയെത്തുന്നേ
കന്നിക്കാരും പഴമക്കാരും പേട്ടതുള്ളുന്നേ
പന്തളേശ പടയണിയിൽ കൂട്ടുകൊള്ളുന്നേ

മുരഹരനേ തിന്തകതോം
പുരഹരനേ തിന്തകതോം
ഇരുഹരനും തിരുമകനാം
ഹരിഹരനേ തിന്തകതോം

കരിയണിയുന്നേ കുങ്കുമം ചാർത്തുന്നേ
ശരവും വില്ലും ഗദയും വാളും എടുക്കുന്നേ
ധർമ്മമെന്നും കാത്തിടുവാൻ മുന്നിലെത്തും അയ്യനാർക്ക്
അമ്പലപ്പുഴക്കാർ അകമ്പടിയ്ക്കായി എത്തുന്നേ

മുരഹരനേ തിന്തകതോം
പുരഹരനേ തിന്തകതോം
ഇരുഹരനും തിരുമകനാം
ഹരിഹരനേ തിന്തകതോം

തകൃത്താൻ തോട്ടത്തിൽ വാവരുമുണ്ടേ
ചീരപ്പൻ ചിറമൂപ്പൻ സാദരമുണ്ടേ
വെള്ളാളത്തമൃതേത്തിൻ മലരവിലുണ്ടേ
പുത്തൻവീട്ടിലിന്നും പട്ടുമെത്തയുണ്ടേ

ഭസ്മമണിയുന്നേ ചന്ദനം ചാർത്തുന്നേ
കോടിയലക്കിയ മുണ്ടും ചാരേ ധരിക്കുന്നേ
ആശ്രിതരേ കാത്തിടുവാൻ നീങ്ങിടുന്നോരയ്യനൊത്ത്
ആലങ്ങാട്ട് സംഘവുമങ്ങണിനിരക്കുന്നേ

മുരഹരനേ തിന്തകതോം
പുരഹരനേ തിന്തകതോം
ഇരുഹരനും തിരുമകനാം
ഹരിഹരനേ തിന്തകതോം

ശംഖൊലിയും ബാങ്കൊലിയും തീരമിതല്ലോ
അമ്പലവും പള്ളിയുമായി ദൂരമില്ലല്ലോ
വർണ്ണവർഗ്ഗഭേദമിങ്ങു തീരെയില്ലല്ലോ
തങ്ങിടുന്നതെങ്ങും സ്നേഹസാരമാണല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts