കരിനീല കണ്ണുള്ള പെണ്ണേ
മധുരഗീതങ്ങൾ Vol I
Karineelakkannulla Penne (Madhura Geethangal Vol I)
വിശദവിവരങ്ങള്‍
വര്‍ഷം 1970
സംഗീതംവി ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:05.

കരിനീല കണ്ണുള്ള പെണ്ണേ
നിന്റെ കവിളത്തു ഞാനൊന്നു നുള്ളി
അറിയാത്ത ഭാഷയിലെന്തോ
കുളിരളകങ്ങളെന്നോടു ചൊല്ലീ
{ കരിനീല കണ്ണുള്ള പെണ്ണേ }

ഒരു കൊച്ചു സന്ധ്യയുദിച്ചൂ
മലർക്കവിളിൽ ഞാൻ കോരിത്തരിച്ചു
കരിനീലക്കണ്ണു നനഞ്ഞൂ
എന്റെ കരളിലെക്കിളിയും കരഞ്ഞൂ
{ കരിനീല കണ്ണുള്ള പെണ്ണേ }

ഒരു ദുഃഖ രാത്രിയിൽ നീയെൻ
രഥമൊരു മണൽക്കാട്ടിൽ വെടിഞ്ഞൂ
അതു കഴിഞ്ഞോമനേ നിന്നിൽ
പുത്തൻ അനുരാഗസന്ധ്യകൾ പൂത്തു
{ കരിനീല കണ്ണുള്ള പെണ്ണേ }




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts