അരികത്തു ചേർ‍‍ത്തെനിയ്ക്കു
എന്റെ ചോറ്റാനിക്കര അമ്മ
Arikathu Cherthenikku (Ente Chottaanikkara Amme)
വിശദവിവരങ്ങള്‍
വര്‍ഷം 2000
സംഗീതംമോഹന്‍ദാസ്‌ ,രവീന്ദ്രൻ
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മധു ബാലകൃഷ്ണൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 29 2012 05:26:43.

അരികത്തു ചേർത്തെനിക്കാശിസ്സു നൽകുന്ന
ചോറ്റാനിക്കരയിലെ ജഗദംബികേ
തിരതല്ലുമവിരാമ ചൈതന്യവാരിധി
കര തന്നിൽ നിന്നു ഞാൻ കൈ തൊഴുന്നു
അമ്മേ നാരായണ ദേവീ നാരായണ
ചോറ്റാനിക്കര വാഴുമമ്മേ നമോ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
ചോറ്റാനിക്കര വാഴുമമ്മേ നമോ

കനലെഴും കൺകളിൽ കനിവൂറുന്നു
കരവാൾ ധരിക്കിലും തഴുകീടുന്നു
ഒരു കോടിയാദിത്യർ ഒരുമിച്ചുദിക്കുന്ന
ജ്യോതിസ്സിൽ പൂമുഖം ജ്വലിച്ചീടുന്നു
അമ്മേ നാരായണ ദേവീ നാരായണ
ചോറ്റാനിക്കര വാഴുമമ്മേ നമോ
ലക്ഷ്മീ നാരായണ ഭദ്രേ നാരായണ
ചോറ്റാനിക്കര വാഴുമമ്മേ നമോ

ഇടറുമെൻ കണ്ഠവും സ്തുതി പാടുന്നു
തളരുമെൻ പാദങ്ങൾ നടമാടുന്നു
ഉരുകുന്ന കരളിന്റെ നോവുകൾക്കിന്നമ്മ
അലിവാർന്നു സാന്ത്വനം നൽകിടുന്നു
(അരികത്തു…)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts