പെരിങ്ങോട്ടുകരയിലെ
ദേവാമൃതം
Peringottukarayile (Devaamrutham)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമുരളീകൃഷ്ണ
ഗാനരചനവിജു കുന്നുമ്പുറം
ഗായകര്‍കെ ജെ യേശുദാസ്
രാഗംഗംഭീര നാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:29.


ഗജാനനം ഭൂത ഗണാദി സേവിതം
കപിതജം ഭൂ ഫലസാര ഭക്ഷിതം
ഉമാസുതം ശോകവിനാശകാരണം
നമാമി വിഘ്നേശ്വര പാദപങ്കജം
നമാമി വിഘ്നേശ്വര പാദപങ്കജം

പെരിങ്ങോട്ടുകരയിലെ ശ്രീദേവ സ്ഥാനത്തു
പ്രഭതൂകി നില്‍ക്കുന്ന പൊന്നമ്പലം - എന്റെ
ഉയിരിന്റെ ഉയിര്‍ കാക്കും കാരുണ്യ മൂര്‍ത്തിയാം
ശ്രീവിഷ്ണുമായ തന്‍ പൂങ്കാവനം - സ്വാമി
അടിയങ്ങള്‍ക്കേകുന്നു ദേവാമൃതം
(പെരിങ്ങോട്ടു )

ഹരിരൂപനേ നിന്റെ ചിരിയാലെ ഉണരുന്നു
മൂലോകം കൊതിക്കുന്ന ഭാഗ്യവരം (ഹരി )
തിരുനാമം ഒരു നേരം ജപിക്കുമ്പോള്‍ ഒഴിയുന്നു
അടിയന്റെ ജന്മത്തിന്‍ സര്‍വ്വ പാപങ്ങളും (തിരു )
കനിയേണമേ .....
കനിയേണമേ സ്വാമി കനിയേണമേ
എന്റെ കരളില്‍ നീയെപ്പോഴും കുടികൊള്ളണേ
(പെരിങ്ങോട്ടു )

ശിവനന്ദനാ നിന്റെ പാദങ്ങള്‍ കൈതോഴാന്‍
അവിരാമമണയുന്നു ഭക്തജനം (ശിവ )
തമസ്സാകും മനസ്സില്‍ നീ ഉഷസ്സായി ഉണരുന്നു
ശ്രീദേവസ്ഥാനത്തെ നിത്യ ചൈതന്യമേ (തമസ്സാകും )
കേള്‍ക്കേണമേ .....
കേള്‍ക്കേണമേ സ്വാമി കേള്‍ക്കേണമേ
എന്റെ ഇടനെഞ്ചു കരയുന്നതറിയേണമേ
(പെരിങ്ങോട്ടു )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts