ദ്വാപരകൊമ്പിലു
കണ്ടു ഞാൻ കണ്ണനെ
Dwaaparakombilu (Kandu Njaan Kannane)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:34:30.
 ദ്വാപരക്കൊമ്പില് പൂവൽമരക്കൊമ്പില്
ഗോപിമണിക്കുഞ്ഞിനുണ്ടൊരു തൊട്ടില് (2)
മഴമേഘത്തൊട്ടില് മനസ്സാടും തൊട്ടില്
മണിവർണ്ണച്ചേലുറങ്ങും തൊട്ടില് (2)
ഉം..ഉം..ഉം..ഉം..ഉം..ഉം..ഉം..
(ദ്വാപരക്കൊമ്പില്...)

കണ്ണെഴുതി പൊട്ടു തൊടീച്ച് വാർമുടിയിൽ പീലിയും വെച്ച്
വെണ്ണ നൽകി പാൽ കൊടുത്ത് താലോലിച്ച്
കൈവളയും തളയുമിട്ടു പൊന്നരഞ്ഞാൺ ചുറ്റിയിട്ട്
കണ്ണനുണ്ണിയെ ഉമ്മ വെച്ച് ചായുറക്കീട്ട്
അമ്മ പാടും പാട്ടില് അമ്പാടിത്താരാട്ടില്
ആ....ആ...ആ......
അമ്മ പാടും പാട്ടില് അമ്പാടിത്താരാട്ടില്
ഹരിനാമതിരുനാമ പശുവിൻ പാല്
കണ്ണാ നിന്റെ പേരില് ബ്രഹ്മനിലാപ്പൂവില്
പുണ്യത്തിൻ വൈകുണ്ഠത്തേന്
പുണ്യത്തിൻ വൈകുണ്ഠത്തേന്
ഉം..ഉം..ഉം..ഉം..ഉം..ഉം..ഉം..
(ദ്വാപരക്കൊമ്പില്...)

കൈവളര് കാൽ വളരെന്ന് കണ്ണിലുണ്ണിയെ തോളിലണച്ച്
നന്ദഗോപൻ ചായുറക്കും ചേലു കണ്ട്
വെള്ളിനിറപ്പട്ടെടുത്ത് വെണ്ണിലാവു നീർത്തിയിട്ട്
ചിങ്ങമാസചന്ദ്രനിന്നു പായ് വിരിച്ച്
താഴെ നിൽക്കും നില്പില് താരാട്ടുന്നു തൊട്ടില്
ആ...ആ...ആ...ആ...
താഴെ നിൽക്കും നില്പില് താരാട്ടുന്നു തൊട്ടില്
അതു കാണാൻ അണിവാനിൽ ആമ്പല്പ്പൂവ്
കണ്ണൻ പിറന്നാളില് കൈതൊഴുമെൻ നെഞ്ചില്
കൈവല്യ കല്പാന്തത്തേര്`
കൈവല്യ കല്പാന്തത്തേര്`
ഉം..ഉം..ഉം..ഉം..ഉം..ഉം..ഉം..
(ദ്വാപരക്കൊമ്പില്...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts