അമ്പിളിക്കുമ്പിളായ
ശബരി
Ambilikkumbilayya (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംസിന്ധു ഭൈരവി
ഗാനത്തിന്റെ വരികള്‍
Last Modified: October 23 2021 03:46:40.
അമ്പിളികുമ്പിളയ്യാ നിന്റെ വൻപുലി പാൽ കറക്കാൻ
പന്തളം വാഴുന്നോരമ്മയെ സന്തതം
പോറ്റുവാനയ്യനയ്യാ...
പോറ്റുവാനയ്യനയ്യാ...

മെല്ലെ മെല്ലെ പുകൾ പാടാം
ചിന്തു കന്നിമല മുകൾ ഏറാം
പൊന്നു പതിനെട്ടു പടി കേറാം
പടി കേറാം...
എന്റെ പൊന്നു ശിവ മകനേ
അരുൾ ശക്തി കൊണ്ടാകാര സുതനേ
നിത്യം മുക്തി തരും മണികണ്ഠനേ..
മണികണ്ഠനേ..

സ്വാമിയേ ശരണമയ്യപ്പോ...
പമ്പാവാസനേ ശരണമയ്യപ്പോ...
എൻ ഗുരു ദൈവമേ ശരണമയ്യപ്പോ...
പതിനെട്ടു പടികളെ ശരണമയ്യപ്പോ...

മണ്ഡലം ഞാൻ നോറ്റു പല സങ്കടം ഞാൻ തീർത്തു
ഒരു രുദ്രാക്ഷം കണ്ണീരായി നെഞ്ചിൽ ചാർത്തി
സ്വാമിയെന്നല്ലയോ ജപമെന്റെ ചുണ്ടിൽ
സംക്രമ പുലർച്ചയോളമിന്നുമയ്യനേ
സാന്ധ്യ താരകം വിരിഞ്ഞ പോലെന്നെയ്യനേ
[മെല്ലെ മെല്ലെ]

ചന്ദനം ഞാൻ തൊട്ടു ഹിമ പമ്പയിൽ ഞാൻ മുങ്ങി
എന്റെ മറു ജന്മം മലയാക്കി കയറിപ്പോയി
ആശ്രിത വത്സലാ അലിവോടെ എന്നെയും
ആലങ്ങാട്ടുകാരുടെ പേട്ടയാക്കണേ
അമ്പലപ്പുഴക്കരയ്ക്കു പേട്ടയാക്കണേ

മെല്ലെ മെല്ലെ പുകൾ പാടാം
ചിന്തു കന്നിമല മുകൾ ഏറാം
പൊന്നു പതിനെട്ടു പടി കേറാം
പടി കേറാം...
എന്റെ പൊന്നു ശിവ മകനേ
അരുൾ ശക്തി കൊണ്ടാകാര സുതനേ
നിത്യം മുക്തി തരും മണികണ്ഠനേ..
മണികണ്ഠനേ..
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts