ഓംകാരശംഖിൽ
ശബരി
Omkaara Sankhil (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംശഹാന
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2021 14:18:46.
ഓംകാര ശംഖിൽ നിന്നും ഒഴുകുന്ന സായം സന്ധ്യേ ഒരു നിലാ തെല്ലിന്റെ തുള്ളിനീർ..
ഒരു ജപമാല്യത്തിൽ മലരായി തീരുന്ന മധുമാസ കലയാണു‌ നീ...
നീ നിത്യ പൂജയ്ക്ക് പൂക്കാവു നീ..

ഇടംവെട്ട കണ്ണാൽ നീ സ്വാമിയേ നോക്കുമ്പോൾ
വസന്തം വിടരുന്നുവോ....
അർച്ചിക്കാൻ ഒരുങ്ങുമ്പോൾ പൈമ്പാൽ ഏറ്റു കുതിരുമ്പോൾ
അയ്യപ്പന്റെ സന്നിധിയിൽ മുത്തായി മാറി ഉണരുമ്പോൾ
കാലം കല്പാന്ത കമലങ്ങളാകുന്ന
കലിയുഗ കന്മഷ തീയില്‍...
ഭഗവാനോട് പ്രാർത്ഥിച്ചു പ്രാർത്ഥിച്ചു പാടേണം
അലിവുള്ള സ്വരത്തിൽ നിൻ ഗാനാമൃതം
നിന്റെ നാദമല്ലേ നാദബ്രഹ്മമല്ലേ

കണിക്കൊന്ന മൊട്ടായി നീ കാതരം നിൽക്കുമ്പോൾ
വിഷുവിൻ വിളക്കു കാണാൻ
കർപ്പൂരാഴി കാണുമ്പോൾ കൈവല്യങ്ങൾ അണിയുമ്പോൾ
അയ്യപ്പന്റെ പൂമുടിയിൽ
പൊന്നായി മാറി മറയുമ്പോൾ
ജന്മം ശ്രീരാഗ ഭരിതങ്ങളാക്കുന്ന
ജപലയ തംബുരുവിൽ....
ഭഗവാനായി നേദിച്ചു നേദിച്ചു തീരേണം
പുനരപി പുണ്യത്തിൻ ജീവാമൃതം
നിന്റെ ധ്യാനമല്ലേ ധ്യാനം മൗനമല്ലേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts