സ്വാമി ശരണം
ശബരി
Swaami Sharanam (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 30 2021 14:17:10.
തിന്തക തിന്തക തിന്തക തോം
അറിവിനു പൊരുളെ തിന്തക തോം
തിന്തക തിന്തക തിന്തക തോം
അലിവിനുമലിവേ തിന്തക തോം

സ്വാമി ശരണം ശരണം വിളികൾ പൊങ്ങുകയായി
സ്വാമിയേയ്
മണ്ഡലമാസം മഞ്ഞണിമാസം വന്നേ പോയ്
ശരണമയ്യപ്പോ
ശരണമലയിലെ ശബരിനാഥ കഥ പാടുകയായി

തെൻപാണ്ടി തുടിയിലെ തുടിക്കുന്ന താളം
ശാസ്താവിൻ ഭജനത്തിൻ വിരുദ്ധമല്ലേ
വമ്പേറും തമ്പേറും പട്ടോല കോലങ്ങളും മട്ടോലും പേട്ടയുടെ മുഴക്കമല്ലേ
പുലിപ്പട കൂട്ടങ്ങൾ വരുന്നുണ്ട് മാളോരേ
കുലവില്ലുമായി പോരും നമുക്കൊപ്പം സ്വാമി
അയ്യൻ തിരുനാമം ആദി പൊരുളാകും
കാണിപണമെല്ലാം കണ്ണിനു നിറവേകും

പുണ്യാഹം തളിക്കുന്ന മകരത്തിൻ മഴയിലെ മഞ്ചാടി കുരുമണി മുത്തുകൊരുക്കാം
പൊന്നായും പൂവായും അവിടുത്തെ നടയിലെ കർപ്പൂരമെരിയിച്ചു തപസ്സിരിക്കേ
മകരസംക്രമ നാളിൽ ജ്വലിക്കുന്ന ജ്യോതിസ്സേ
മനസ്സിന്റെ പൊൻ മലയിൽ കൊളുത്തുന്നൊരാശിസ്സേ
അയ്യൻ തിരുനാമം ആദി പൊരുളാകും
കാണിപണമെല്ലാം കണ്ണിനു നിറവേകും
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts