തത്തി തത്തി നടക്കട്ടെ
ശബരി
Thatti Thatti Nadakatte (Sabari)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംഎം ജി ശ്രീകുമാർ
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: October 25 2021 17:08:44.
ഈശൻ മകനേ തൊഴുതുണരീശ്വരരാകും നാം
ഘോഷം കരഘോഷം അവനീശൽ തീർത്തവനായി
ആനന്ദപ്പൊരുളിനു പല ദീപാഞ്ജലി നൽകാം
ആഘോഷത്തുടിയുടെ തിരു താളാഞ്ജലി നൽകാം

തട്ടി തട്ടി നടക്കട്ടെ ഇരുമുടി കെട്ടും കെട്ടി കൊട്ടി പാടിക്കോട്ടേ
കാത്തുരക്ഷിക്കണം ഭഗവാനേ
ശരണമയ്യപ്പോ
പത്തും എട്ടും പതിനെട്ടു പടിതൊട്ടു കുമ്പിടവേ മനം മഞ്ഞൾപ്പട്ട്
കാട്ടുവഴിയിലൂടെ ഞങ്ങൾ കാൽനടയായി പോരാം
കൂട്ടരുമായി പോരാം
നിൻ പാദം തൊടാൻ പോരാം അയ്യപ്പാ...
ഓം ഹരിഹര സുതനയ്യനയ്യാ...
ഓം ഹരിഹര സുതനയ്യനയ്യാ...

ഇരുളായി ഇരവായി ഇരുമുടിക്കുണർവ്വായി
മലമേൽ അമരും മകരത്തിൻ പൊരുളേ
സ്വാമിയേ ശരണം, ശരണം പൊന്നയ്യപ്പാ...
സാധുവാമെന്നിലും ശരണം പൊന്നയ്യപ്പാ...
നിൻ പുകൾ പാടി തുണ തേടി കൂടെ വന്നു
മലകേറി വന്നു അയ്യപ്പാ....
ഓം ഹരിഹര സുതനയ്യനയ്യാ...
ഓം ഹരിഹര സുതനയ്യനയ്യാ...

മഴയായി വെയിലായി മനസ്സിനു വെളിവായി
തഴുകും അഴുതാ നദിക്കുള്ളൊരഴകേ
സ്വാമിയേ ശരണം ശരണം പൊന്നയ്യപ്പാ...
ആധിയും വ്യാധിയും പോക്കണേ പൊന്നയ്യപ്പാ
നിന്നഭിഷേകം ഒഴുകുന്ന പമ്പ കണ്ടു പകൽ സദ്യയുണ്ടു അയ്യപ്പാ..
ഓം ഹരിഹര സുതനയ്യനയ്യാ...
ഓം ഹരിഹര സുതനയ്യനയ്യാ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts