പൂപ്പൊലിയോ
ദശപുഷ്പങ്ങൾ
Pooppoliyo (Dasha Pushpangal)
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംകെ രാഘവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍സുജാത മോഹൻ
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:32:44.
 

പൂപ്പൊലിയോ ഓ..പൂപ്പൊലിയോ ഓ..
പൂപ്പൊലിയോ പൂപ്പൊലിയോ പൂവിളിക്കൂട്ടിൽ
പൂവു നുള്ളാനോടിവായോ പെൺകൊടിമാരേ
ഓ..പെൺകൊടിമാരേ


ഓ...ഓ..ഓ..ഓ..ഓ..ഓ..
ആടിമാസപ്പെൺകൊടി നീരാടി മറഞ്ഞു
കാർമുടിയും കോതി വെച്ച് പോയ് മറഞ്ഞല്ലോ
എങ്ങോ പോയ് മറഞ്ഞല്ലോ
ആടിമാസപ്പെൺകൊടി നീരാടി മറഞ്ഞു
കാർമുടിയും കോതി വെച്ച് പോയ് മറഞ്ഞല്ലോ
കാവുകളിൽ കാടുകളിൽ വന്നതാരാണോ
പൂ ചൊരിഞ്ഞ് പൂ ചൊരിഞ്ഞ്
നിന്നതാരാണു അന്നു നിന്നതാരാണ്
(പൂപ്പൊലിയോ..)


ഓ..ഓ..ഓ..ഓ...ഓ...

അമ്പലക്കുളത്തിൽ നിന്നൊരാമ്പാലു പോലെ
ചന്ദനപൂങ്കാവിൽ നിന്നൊരു തെന്നലു പോലെ
ഒരു തെന്നലു പോലെ
അമ്പലക്കുളത്തിൽ നിന്നൊരാമ്പാലു പോലെ
ചന്ദനപൂങ്കാവിൽ നിന്നൊരു തെന്നലു പോലെ
താമരപ്പൂം പുഞ്ചിരിയും താലവുമേന്തി
ആവണിത്തിരുമകളല്ലോ വന്നെഴുന്നള്ളി
മുന്നിൽ വന്നെഴുന്നള്ളി
(പൂപ്പൊലിയോ...)





 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts