വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | കെ രാഘവന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | എം ജി ശ്രീകുമാർ ,സുജാത മോഹൻ ,കോറസ് |
രാഗം | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 14:31:10.
തിത്തെയ് എന്നൊരു തിരുവോണം അത്തം പത്തിനു വന്നല്ലോ താ തെയ് തക തെയ് താ തെയ് തക തെയ് താനം താനം താരാരോ (തിത്തെയ് എന്നൊരു.....) ലാ...ലാ.ലാ...ലാ..ലാ... ഓലേഞ്ഞാലിക്കും ഓളുടെ മക്കൾക്കും (2) ഓണക്കോടിക്കു പൊൻ വെയിൽ ഇഴയിട്ടു നെയ്തിട്ടും നെയ്തിട്ടും തീർന്നില്ലാ നെയ്തിട്ടും നെയ്തിട്ടും തീർന്നില്ലാ നെയ്തിട്ടും നെയ്തിട്ടും തീർന്നില്ലാ... (തിത്തെയ് എന്നൊരു....) പാലും കുടമേന്തി പാലാടയും ചാർത്തി (2) ഓടുന്ന തുമ്പിക്ക് വെള്ളിക്കൊലുസ്സുകൾ തീർത്തിട്ടും തീർത്തിട്ടും തീർന്നില്ല തീർത്തിട്ടും തീർത്തിട്ടും തീർന്നില്ല തീർത്തിട്ടും തീർത്തിട്ടും തീർന്നില്ല (തിത്തെയ് എന്നൊരു....) പാണന്റെ പാട്ടിനും വീണക്കിടാവിന്നും (2) ഈണങ്ങളോരോന്ന് ചൊല്ലിക്കൊടുക്കുന്ന മാണിക്ക്യക്കുയിലാളും വന്നില്ല മാണിക്ക്യക്കുയിലാളും വന്നില്ല മാണിക്ക്യക്കുയിലാളും വന്നില്ല (തിത്തെയ് എന്നൊരു....) | |