പമ്പാനദിക്കരെ
അയ്യപ്പ തീർത്ഥം
Pamba nadikkare (Ayyappa Theertham)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംടി എസ് രാധാകൃഷ്ണന്‍
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹംസനാദം
ഗാനത്തിന്റെ വരികള്‍
Last Modified: December 09 2020 07:12:03.
പമ്പാ നദിക്കര പൂ പോലൊരുണ്ണി
തൃപ്പാദങ്ങള്‍ തല്ലിക്കിടന്നു
പന്തളത്തരജന്‍റെ അന്തരംഗത്തിനെ
പന്താടി ആടി കിടന്നു
പണ്ടുനാള്‍ പന്താടി ആടി കിടന്നു

പനിമതിപോലൊരു പൈതലിലലിയും പന്തള പതി മനസ്സിന്‍
മടിയിലൊരോമന മകനിവനണയും മന്നവ സുകൃത ഗുണം

കനക മണികണ്ഠനേ കനവിനൊരു കണ്ണനേ
കരള്‍ കൃഷ്ണമണികള്‍ കവര്‍ന്നു പോലും
വടുവായി വന്നൊരു വൈകുണ്ഡ തേജസ്സ്
വാരിയെടുക്കാന്‍ പറഞ്ഞുപോലും
നൃപന്‍ ആരോമലാക്കി വളര്‍ത്തിപോലും

നിറപറപോല്‍ നുര കനവുകള്‍ വിരിയും
അരമന നിദ്രകളില്‍
മലര്‍മിഴി ചിമ്മിയ സുരസുത വദനം
കലിയുഗ വരദമനം

അവനേ മനസ്സിലിട്ട് അവനേ വപുസ്സിലിട്ട്
അയ്യപ്പനെന്നു വിളിച്ചു വിശ്വം
ഭക്തി കടിഞ്ഞാണില്‍ നില്‍ക്കുമെന്‍ ആത്മാവ്
ഭഗവാന്‍റെ ഭാവനാ വാഹനാശ്വം
അയ്യനയ്യന്‍റെ കല്പനാ കാനനാശ്വം

ശനിദശ തല്ലിയ പാടുകള്‍ പതിയും
ശരണാഗതനിവനേ
ശബരിഗിരീശാ തഴുകുക സദയം
ശാശ്വത സുഖമുണരാന്‍
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts