മാനത്തെത്തിയ മഴവിൽക്കൊടിയേ
പ്രണയത്തിന്റെ ദേവരാഗങ്ങൾ
Maanathethiya Mazhavil Kodiye (Pranayathinte Devaraagangal)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി ജയചന്ദ്രൻ
രാഗംഹമീര്‍ കല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:11.

മാനത്തെത്തിയ മഴവിൽക്കൊടിയേ
മായരുതേ നീ മായരുതേ
നീരദപാളികൾ തോളിലുയർത്തിയ
നീല പീലിക്കാവടിയേ

ഇന്നലെ രാത്രിയിൽ വെൺ തിങ്കൾക്കല
നിന്നു മയങ്ങിയ മലമുടിയിൽ
വരളും മണ്ണിനു ദാഹം തീർക്കാൻ
വാർമഴവില്ലേ നീ വന്നു
(മാനത്തെത്തിയ...)

ഏഴു കടലിന്നങ്ങേക്കരയിലൊ
രേലാമാലിയുയർന്നല്ലോ
ഏഴു മലകൾക്കങ്ങേച്ചരിവിലൊ
രേലത്തോട്ടമുണർന്നല്ലോ
ദൈവമിറങ്ങി നടക്കാറുള്ളൊരു
പാവന വാനവ മേഖലയിൽ
കറുകറെ മുണ്ടും തലയിൽ കെട്ടി
കരിമേഘങ്ങളണഞ്ഞല്ലോ
അക്കരിമേഘക്കീറിൻ വക്ക
ത്തന്തിച്ചെങ്കതിർ നിഴലിക്കേ
മാനത്തൊക്കെ പീലി വിടർത്തിയ
വാർമഴവില്ലേ മായരുതേ

നിന്നാത്മാവിലെ നീർമണിയല്ലോ
മണ്ണിനു നല്ലൊരു നവവർഷം
വരളും വയലുകൾ നീർമണിയേന്തി
കരളു കുളിർന്നൊന്നുണരുമ്പോൾ
നാളെ വിതയ്ക്കും കുതിർന്ന വയലിൽ
നമ്മുടെ കൈയ്യിലെ നെന്മണികൾ
നമ്മുടെയുപ്പു വിയർപ്പിൻ മുത്തിൽ
പൊന്മുള കൂമ്പിപ്പൊങ്ങുമ്പോൾ
നമ്മുടെ കരളിൽ നെടുവീർപ്പലയിൽ
പൊന്മഴവില്ലുകൾ വിടരുമ്പോൾ
നിന്നാത്മാവിലെ നീലിമ നെയ്യും
മണ്ണിനു നല്ലൊരു കുപ്പായം



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts