മലക്കു പോകാൻ
ദക്ഷിണ
Malakku pokan (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍സുദീപ് കുമാർ
രാഗംഹിന്ദോളം
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:31:28.
 മലയ്ക്കു പോകാന്‍ മാലയിടുമ്പോള്‍
'ദക്ഷിണ'യീ ജന്മം
ഇരുമുടി തലയില്‍ വച്ചു കഴിഞ്ഞാല്‍
'ദര്‍ശന'മേ ലക്ഷ്യം
പാദബലം താ, ദേഹബലം താ പാടിനടക്കുമ്പോള്‍
ഇടവഴി, പെരുവഴി വരുമൊരു ഭക്തന്
ജീവിതമേ ധന്യം!

കഠിനം കഠിനം കരിമല മുന്നിൽ
ഒരു ചെറുകുന്നാകും
അയത്നലളിതം അതുകയറുമ്പോൾ
അയ്യൻ താങ്ങാകും
മുന്നിലുമയ്യൻ പിന്നിലുമയ്യൻ
എങ്ങും അയ്യപ്പൻ
ഉദിച്ചുയർന്നൊരു താരകമായി
ഉയരെയുമയ്യപ്പൻ

ഭയദം ഭയദം പനിനീർപമ്പ
ഒരു ചെറുതോടാകും
നമിച്ചുകൊണ്ടു കടക്കുന്നേരം
അയ്യൻ തണലാകും
കല്ലുകളയ്യൻ മുള്ളുകളയ്യൻ
എല്ലാമയ്യപ്പൻ
നിലത്തു വീണൊരു മകരനിലാവിൻ
നിഴലിലുമയ്യപ്പൻ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts