സ്വാമീ
ദക്ഷിണ
Swamee (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍മനോജ്‌ കൃഷ്ണന്‍
രാഗംകന്നഡഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:35:54.
സ്വാമീ, കാട്ടിൽ കൂട്ടായി നീ പോരുമോ അയ്യപ്പാ
പാമ്പാടും മേടുകളും പാദത്തിൽ മുള്ളേറ്റും പാതകളും
താണ്ടുന്നവേളകളിൽ താങ്ങായെൻ അയ്യപ്പാ നീയില്ലയോ?

പാതിരാവുപോലും പുലർകാലകാന്തിയോടെ
പഥികനെന്റെ മുന്നിൽ നീ കാട്ടുമോ?
കരിമലയ്ക്കു കഠിനമൊന്നും തോന്നിടാതെ നോക്കണേ
പുലിമേടയിൽ ഞാൻ ഒഴിവാകണേ...

സൂര്യതാപമേറും വഴിനീളെ മേഘമറയായ്
നിഴൽപരത്തി സാന്ത്വനം നൽകുമോ
മലയിറക്കമപകടങ്ങൾ വന്നിടാതെ കാക്കണേ
കുളിർപമ്പയിൽ നീ തുണയേകണേ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts