മേലേമാനത്തു
ദക്ഷിണ
Mele manathu (Dakshina)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംമനോജ്‌ കൃഷ്ണന്‍
ഗാനരചനഹരി ഏറ്റുമാനൂർ
ഗായകര്‍സുദീപ് കുമാർ
രാഗംകല്യാണി
ഗാനത്തിന്റെ വരികള്‍
Last Modified: May 23 2018 12:33:48.
 മേലേ... മാനത്തു മന്ദാകിനി
ചാരേ.... പായുന്ന പമ്പാനദി
ശ്രീധർമ്മശാസ്താവു വാഴുന്നൊരീ
പൊന്നമ്പലം,
കാലങ്ങളായ്,
ലക്ഷോപലക്ഷത്തി,നാധാരമായ്

വില്ലാളിവീരനും കൂട്ടാളിവാവർക്കു-
മാവാസമേകുന്ന പുണ്യസ്ഥലം
ഒരു കന്നി അയ്യപ്പനില്ലാത്ത മണ്ഡലം-
കാക്കുന്ന മഞ്ചാംബ വാഴുന്നിടം
താരക,ളായിര,മീവന,ഭൂമിയിൽ
ഗാനങ്ങളാൽ സ്വർഗ്ഗസൂനങ്ങളാൽ
പാദങ്ങളിൽ വന്നു വീഴുന്നിടം

ഒന്നാണു ഞാനുമെൻ ഭക്തരുമെന്നുള്ളൊ-
രദ്വൈതതദർശനം നൽകും സ്ഥലം
'നീതന്നെ സത്യ'മെന്നോർമ്മപ്പെടുത്തുന്ന
ശാസ്താവു വാഴുന്ന കാടിന്നകം
ദേവക,ളാരതി,യേകുമീ, ശ്രീലക൦
ധർമ്മങ്ങളാൽ, നല്ല കർമ്മങ്ങളാൽ
ജന്മങ്ങളിൽ പുണ്യമേകുന്നിടം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts