കർത്താവാകും
ബ്ലെസ്സിങ്ങ്
Karthavaakum (Blessing)
വിശദവിവരങ്ങള്‍
വര്‍ഷം NA
സംഗീതംപീറ്റർ ചേരാനല്ലൂര്‍
ഗാനരചനഫാ മാത്യു ഇലവുങ്കല്‍
ഗായകര്‍അഫ്‌സല്‍
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: July 09 2012 03:00:57.

കർത്താവാകും യേശുവിൽ വിശ്വസിച്ചെന്നാൽ
നീയും നിന്റെ കുടുംബവും രക്ഷ നേടീടും (2)
രോഗം ദുരിതം ദുഃഖം നിന്നുടെ ഭവനത്തിൽ നിറയുമ്പോൾ
കലഹത്തിൻ തിരമാലകൾ നിന്നുടെ ഭവനത്തിൽ ഉയരുമ്പോൾ (2)
(കർത്താവാകും…)

സമ്പത്തിൻ കടബാദ്ധ്യതയാലേ നിരാശയിൽ തളരുമ്പോൾ
ബന്ധങ്ങൾ തൻ ഭിന്നത നിനക്കു തകർച്ചയേകീടുമ്പോൾ
പ്രതിസന്ധികളിൽ നിന്റെ കുടുംബം വലഞ്ഞു നീങ്ങീടുമ്പോൾ
(കർത്താവാകും…)

പാപത്തിൻ അടിമത്തം നിനക്കു ബന്ധനമേകീടുമ്പോൾ
ലഹരിക്കടലിൽ നിന്നുടെ ജന്മം തളർന്നു താണീടുമ്പോൾ
സഹനക്ലേശച്ചൂടിൽ നിന്നുടെ മാനസമുരുകീടുമ്പോൾ
(കർത്താവാകും…)


 
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts