കന്നി അയ്യപ്പന്റെ കെട്ടുനിറ
ശബരിമല യാത്ര
Kanni Ayyappante Kettunira (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍കെ പി ബ്രഹ്മാനന്ദന്‍ ,കോറസ്‌
രാഗംഗംഭീര നാട്ട
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:08.
 

സ്വാമിയേ ശരണമയ്യപ്പ
ഹരിഹരസുതനേ ശരണമയ്യപ്പ
കർപ്പൂരപ്രിയനേ ശരണമയ്യപ്പ
നെയ്യഭിഷേകപ്രിയനേ ശരണമയ്യപ്പ
സ്വാമിയേ ശരണമയ്യപ്പ
ഓം ഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പ
സ്വാമിയേ ശരണമയ്യപ്പ..

കന്നി അയ്യപ്പന്റെ കെട്ടു നിറ
ഉള്ളിൽ ഉടുക്കിന്റെ കൊട്ടുമഴ
ശരണം വിളിച്ചാർക്കും ചെണ്ടമേളം
കാവടി ചിന്താടും പമ്പമേളം
(കന്നി അയ്യപ്പന്റെ...)

ശംഖു വിളിക്കുവിൻ ശരണം വിളിക്കുവിൻ (2)
സംഘമായ് ചേരുവിൻ സ്വാമിമാരേ (ശംഖു..)
നെയ് തേങ്ങ നിറയ്ക്കുന്ന നിമിഷമല്ലോ (2)
നെയ്യിതു ഭക്തർ തൻ ജീവനല്ലോ
(കന്നി അയ്യപ്പന്റെ...)


ഇരുമുടിയേന്തുക ശിവനെ സ്മരിക്കുക
ഇനി പദയാത്ര തുടങ്ങാമല്ലോ (2)
പിന്നോക്കം വന്നു വണങ്ങീടേണം (2)
തേങ്ങയുടച്ച് നടന്നിടേണം
(കന്നി അയ്യപ്പന്റെ...)


 

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts