ശരണം ശരണമേ
ശബരിമല യാത്ര
Saranam Saraname (Sabarimala Yaathra)
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംകെ വി മഹാദേവന്‍
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍ഉണ്ണി മേനോന്‍ ,കോറസ്‌
രാഗംലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:08.
 

ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ദൈവമേ ശരണം പൊന്നയ്യപ്പാ (2)
ശരണം ശരണമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ദൈവമേ ശരണം പൊന്നയ്യപ്പാ
അയ്യപ്പാ ദൈവമേ ശരണം പൊന്നയ്യപ്പാ


അഴുതാ നദിക്കരയിൽ വിരി വച്ചിരുന്നീടാം
അന്തി മയങ്ങുമ്പോൾ വീണ്ടും ഭജന പാടാം (2)
ഉറക്കമുണർന്നു തീർത്ഥസ്നാനം ചെയ്തു നടന്നീടാം
ഉഷസ്സിന്റെ ഭൂപാളത്തിൽ നമുക്കലിയാം
ഉഷസ്സിന്റെ ഭൂപാളത്തിൽ നമുക്കലിയാം
(ശരണം ശരണമേ...)

ആദിയിലെടുത്ത കല്ല് കല്ലിടാം കുന്നിലെറിഞ്ഞു
ആടിപ്പാടി മലയേറാം കരുത്തു നേടാം (2)
അഴുതയിറക്കം താണ്ടി കരിയില തോടും താണ്ടി
കരിമലയടിവാരം പൂകീടാം
പിന്നെ കഠിനമീ കരിമല കയറ്റമെന്നയ്യനേ
കൈ തരണേ കാലിടറാതൊന്നുയർത്തണേ
സ്വാമിയേ ശരണമയ്യപ്പാ
(ശരണം ശരണമേ...)

പന്തളവാസന്റെ കഥ പാടി നീങ്ങും പമ്പാനദി
പനിനീരൊഴുക്കി നമ്മെ വിളിച്ചിടുന്നു
കരയിൽ വിരി വിരിച്ചു കുളിച്ചു ഭജിച്ചു
ശാസ്താ സ്തുതിയോടെ അന്നദാനം നടത്തുക നാം
അന്നദാനം നടത്തുക നാം
(ശരണം ശരണമേ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts