അച്ഛന്റെ കൈ പിടിച്ചു
എല്ലാം അറിയുന്ന സ്വാമി
Achante Kai Pidichu (Ellaam Ariyunna Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2008
സംഗീതംടി പി സജു
ഗാനരചനശ്രീകുമാർ.കെ.കുന്നത്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംമദ്ധ്യമാവതി
ഗാനത്തിന്റെ വരികള്‍
Last Modified: January 14 2021 16:25:20.
ഉം .....ഉം...ഉം...ഉം ...; ഉം .....ഉം...ഉം
ഉം .....ഉം...ഉം...ഉം ...; ഉം .....ഉം...ഉം

അച്ഛന്റെ കൈ പിടിച്ചാദ്യം ഞാൻ വന്നപ്പോൾ
കളിക്കൂട്ടുകാരനായി... സ്വാമി നീ... കളിക്കൂട്ടുകാരനായി - 2
ഒരു തുള്ളി ചോദിച്ചാൽ, കടലോളം നൽകുന്ന -
കനിവിന്റെ കാരുണ്യ രൂപമായി - 2
(അച്ഛന്റെ കൈ...
എരുമേലിയിൽ പെട്ട തുള്ളുമ്പോഴും -
പമ്പയിൽ മുങ്ങി കുളിക്കുമ്പോഴും - 2
ആരുമറിയാതെ എന്റെയോപ്പം
ആനന്ദിപ്പിക്കുവാൻ കൂടെ നീയും
നിൻ നട പന്തലിൽ... വിരിവച്ചുറങ്ങുമ്പോൾ
അമ്മതൻ താരാട്ടു പാട്ടായി നീ ...
(അച്ഛന്റെ കൈ...
ജീവിതമാം മല കേ..റി തളർന്നപ്പോൾ -
നീ എന്റെ താങ്ങും തണലുമായി - 2
നിൻ വഴി നേർ വഴി കാട്ടിക്കൊടുക്കുവാൻ
എൻ മക്കളോടൊത്തു ഞാ....ൻ വരുന്നു
എന്നാൽ കഴിയാത്ത..തെല്ലാം കൊടുക്കുവാൻ
അവരെ ഞാൻ നിൻ കയ്യിൽ ഏൽപ്പിക്കുന്നു...
(അച്ഛന്റെ കൈ...
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts