ഗണപതിയെ തുയിലുണരൂ
എല്ലാം സ്വാമി
Ganapathiye Thuyilunaru (Ellaam Swami)
വിശദവിവരങ്ങള്‍
വര്‍ഷം 2006
സംഗീതംഎം കെ അർജ്ജുനൻ
ഗാനരചനജി നിശികാന്ത്
ഗായകര്‍പി ജയചന്ദ്രൻ
രാഗംമായാമാളവഗൗള
ഗാനത്തിന്റെ വരികള്‍
Last Modified: July 16 2012 03:32:17.




ഗണപതിയേ തുയിലുണരൂ പമ്പാ
ഗണപതിയേ തുണയരുളൂ
ആരംഭ വിഘ്നങ്ങൾ അകലാനടിയന്റെ
ആത്മാവിൽ നീ വിളങ്ങൂ
കനിയൂ… അനിശം….
കനിയൂ അനിശം
അനുഗ്രഹത്തേൻ ചൊരിയൂ
ചൊരിയൂ
ഗണപതിയേ)

പ്രണവത്സ്വരൂപാ നിൻ സവിധേ വന്നു
പ്രദക്ഷിണം ചെയ്യുന്നൂ പുരുഷാരം (2)
ആശ്രയഹീനം അലയുന്നോർക്കെന്നും
ആധാരം നിൻ പാദപദ്മം, അതിൽ
അവിരാമമെൻ നമസ്കാരം
ഗം ഗണപതയേ നമോ നമഃ
ഗംഗാധരസുത നമോ നമഃ
പമ്പാ വാസാ പരമപവിത്രാ
തുമ്പിമുഖേശ്വര തേ നമഃ
(ഗണപതിയേ)

മദഗജവദനാ മലരവിലടഞങ്ങൾ
പൂജയ്ക്കൊരുക്കുന്നു തിരുനടയിൽ(2)
വിനയാമഴലാറ്റി നേർവഴി കാട്ടിയെൻ
ദുർവ്വിധി നീയൊടുക്കില്ലേ നിത്യം
കാരുണ്യപ്പാലൊഴുക്കില്ലേ
ഗം ഗണപതയേ നമോ നമഃ
ലംബോദരവര നമോ നമഃ
ശങ്കരനന്ദനാ പാർവതീനന്ദനാ
സുന്ദരകോമളാ തേ നമഃ
(ഗണപതിയേ)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts