കവിളില്‍ മറുകുള്ള
വസുന്ധര മെഡിക്കൽ‌സ്
Kavilil Marukulla (Vasundhara Medicals)
വിശദവിവരങ്ങള്‍
വര്‍ഷം 2002
സംഗീതംഎം ജയചന്ദ്രന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍സുജാത മോഹൻ
രാഗംവൃന്ദാവന സാരംഗ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:31:19.
 

കവിളില്‍ മറുകുള്ള സുന്ദരിപ്പൂവിൻ
കാതിൽ കാറ്റിൻ കിന്നാരം (2)
കളഭവുമായി പടവുകളേറും
കനകവെയിലിൻ കളിയാട്ടം
(കവിളിൽ...)

നീലക്കുരുവികൾ നീരാടുമ്പോൾ
ഒളികണ്ണെറിഞ്ഞു മേലേ (2)
അരയാൽക്കൊമ്പിൽ ഒടക്കുഴലായ്
ഈണമുണർത്തും കിളിയേ
അമ്പാടിയിലോ അളകയിലോ നിൻ ഓമൽക്കൂടെവിടെ
(കവിളിൽ...)

ആ...ആ...ആ...ആ..
പനിനീരാറിൻ പാദസരങ്ങൾ
സ്വരമാല്യങ്ങൾ ചാർത്തും (2)
കരയിൽ നീളേ പരിമളം തൂകും വസന്തകന്യകയാളേ
അണിഞ്ഞൊരുങ്ങാൻ എനിക്കു നിന്റെ കുങ്കുമം തരുമോ
(കവിളിൽ...)


 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts